ഇത് കുഞ്ഞു, വലിയ കഥകളുടെ തമ്പുരാന് ആരാധകരുടെ സ്നേഹോപഹാരം...
അക്ഷരം ചോരപോലെ ആണെന്നും കുറു‌കുന്തോറും അതിന് ശക്തി കൂടുമെന്നും
മലയാളത്തെയും മലയാളികളെയും പഠിപ്പിച്ചത് കുഞ്ഞുണ്ണി മാഷായിരുന്നു...
പക്ഷെ ഗദ്യത്തില്‍ ആ ശീലം പാറക്കടവിനായിരുന്നു...
എഴുതിയ ഓരോ വരികളിലും മനുഷ്യസ്നേഹത്തിന്‍റെയും
തത്വചിന്തയുടെയും കര്‍പ്പൂരം കത്തിച്ച ആ കഥകള്‍
മലയാളിയുടെ ചെറിയ അഹങ്കാരങ്ങളില്‍ ഒളിച്ചിരിക്കട്ടെ!
l
n
പുനത്തില്‍ കുഞ്ഞബ്ദുള്ള പറയുന്നു....
ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പാറക്കടവിന്‍റെകഥകള്‍...
വാക്കുകള്‍ക്കിടയില്‍ അര്‍ത്ഥം കൂട്ടിവെയ്ക്കുന്ന കഥകള്‍...
കണ്ണിന്‍റെ കാഴ്ചപ്പാടില്‍ നിന്നും പ്രകാശവര്‍ഷങ്ങളോളം പോന്ന
ദൂരത്തെയ്ക്കാണ് ആ കൊച്ചു കഥകള്‍ ഊളിയിട്ടുവരുന്നത്...
കന്യാവനങ്ങളില്‍ കന്യകയും വനവും ഇല്ലാത്തതുപോലെ
പാറക്കടവില്‍ പാറയും കടവുമില്ല!
l
n
പാതയുടെ അവസാനം കണ്ടെത്താനാണ് അയാള്‍ യാത്രയാരംഭിച്ചത്.
പകുതിദൂരം പിന്നിട്ടപ്പോള്‍ അയാള്‍ക്ക് സംശയം. പാതയുടെ ആരംഭമെവിടെയായിരുന്നു?
അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി.
’വളരെ ചെറുതാണ് പി. കെ പാറക്കടവിന്റെ കഥകള്‍.
എന്നാല്‍ ആ ചെറിയ ചെറിയ വരികളിലൂടെ ഒട്ടേറെ വലിയ കാര്യങ്ങള്‍
അദ്ദേഹം അനുവാചകരോടു പറയുന്നു.
കവിത പോലെയുള്ള കഥകളുടെ സമാഹാരം.
n
വാസ്കോ ഡാ ഗാമ തിരിച്ചു പോകുന്നു എന്ന സമാഹാരം
പാറക്കടവിന്റെ ചാവേര്‍ പോരാട്ടമാണ്.
പ്രമേയത്തിന്റെ കെട്ടുകാഴ്ച്ചകളെ അപ്പാടെ
നിര്‍ദ്ദയം കഥാകൃത്ത്‌ നിരാകരിക്കുന്നു. ആര്‍ഭാടങ്ങള്‍ നിരകരിച്ച മൂലകങ്ങളായി
രചന ഇവിടെ നിലവിളിക്കുന്നു...യുക്തികളെ നിരാകരിക്കുന്ന അസംബന്ധ
വസനകൊണ്ട് എഴുത്തുകാരന്‍ ഇവിടെ പ്രതിഭയുടെ ജലാശയത്തില്‍ മുങ്ങുന്നു....
പച്ച മനുഷ്യരല്ല ....സാമാന്യ പ്രതീകങ്ങളാണ് പാറക്കടവിന്റെ കഥാപാത്രങ്ങള്‍...
ഇവിടെ ആര്‍ക്കും പേരുകളില്ല...തെങ്ങിലിരുന്നു കോളയും പെപ്സിയും
താഴോട്ടു വലിച്ചെറിയുന്ന ശങ്കരന്‍ ഈ പ്രതീകത്തിന്റെ ഉത്തമ സാധ്യതയാണ്‌ ..
ഇനി ഗമയില്‍ നിന്നും ചില കഥകള്‍....
കാഴ്ച
വാതിലില്‍ തുരുതുരാ മുട്ട്....
ബൂട്ടുകളുടെ ആരവം....
ചെന്നായ്ക്കലെപ്പോലെ അവരൊന്നായ്‌ ഓടിയടുത്തു...
കയ്യില്‍ കൂര്‍ത്ത ആയുധങ്ങള്‍....
അയാള്‍ ഒരുനിമിഷം അവരുടെ മുഖത്തേയ്ക്ക് നോക്കി....
ആര്‍ക്കും കണ്ണുകളില്ല.... പകരം രണ്ടു വലിയ കുഴികള്‍ ....
കണ്ണുകളില്ലാത്ത ഇവരെങ്ങിനെയാണ്
ഇത്രയും കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയത്....
സംശയം ചോദ്യമായി പുറത്തുവരുമ്പോഴേക്കും
ആരൊക്കെയോ അയാളെ ബലമായി പിടിച്ചിരുന്നു....
പിന്നെ അയാളുടെ രണ്ടു കണ്ണുകളും അവര്‍ ചൂഴ്ന്നെടുത്തു....
സംത്രിപ്തരായി അവര്‍ തിരിച്ചു പോകുമ്പോള്‍ ഒരു പൊട്ടിച്ചിരി....
അയാളോതി:..."എന്റെ ഉള്ളു മുഴുവന്‍ തുരന്നു നോക്കുക..
ഉള്ളിലെവിടെയോ എല്ലാം കാണുന്ന ഒരു കണ്ണുണ്ട്....
അത് കൂടി എടുത്തു കൊള്‍ക..."!
പ്രളയത്തിനു ശേഷം....
ടി.വി. സീരിയലുകളില്‍ നിന്നും
നായികമാരുടെ കണ്ണീരുറ്റിയുറ്റിവീണ്
വൈകാതെ നമ്മുടെ വീടുകള്‍ പ്രളയത്തിലാകും...
അന്ന് ഒരാലിലയില്‍
നമ്മെ രക്ഷിക്കാന്‍
അമേരിക്കന്‍ പ്രസിടന്റെത്തും...

37 comments:

Anonymous said...

Elembilacode said
Sri. P.K. PARAKKADU’s mini stories are like a literary type of haiku. It is successfully portraying the complicated aesthetical dimensions and mysteries of the devaluated life in contemporary world. I would like to rename him as KERALA BASHO. His blog is a quite excellent work.

I wish him more and more estimable and brighten literaray future ahead.

Thanks and Regards,

Muhammed kutty Elambilakode

Jeddah

February 9, 2008 10:47 PM

kp sajid school time said...

sir
its a good blog and a good idea
of communication
i like it too...

sarine parichayappedanum
aduthariyanum blog sahayichu thanks to all


njan tvm mathrubhumiyil currespondent anu .... prajeshsenanu link
ayachuthannathu

wayanadan said...

dear parakkadavu,
I visit your blog.
fantastic

Anonymous said...

DEAR PK,

I WENT THROUGH YOUR WEBSITE. YOU HAVE BROUGHT OUT REMARKABLE ECONONMY OF WORDS THROUGH YOUR STORIES.

WISH YOU GOOD LUCK,

KARUR SOMAN, LONDON

Anonymous said...

Dear P.K. PARAKKADAVU,
Recently, I could read some of your stories...Short and Sweet and at the same time thought provoking!! Yes, they were really great!!
Keep it Up

Jaison Mathew
Canada

p zakir hussain said...

priyappetta parakkadavu,

I visit your blog, EXCELLENT!
thankalude kathakal pole
blog-um manoharam.

Anonymous said...

An inborn writer like Mr. P. K. Parakkadave can create a mighty sphere of literature with mini stories, he is proved as such a writer in Malayalam literature.

Parakkadave’s stories intertwined with the pulse of dreams, realities, satires and all other qualities required for an actual writer in this post-modern time.

I believe, as a writer he differs here from others, and of course this is the secret of PK’s success as a great writer in our language.

Shammi said...

A marvellous site!

A unique and a rarely found web page of its kind in Malayalam... nicely compiled and each line has got its own contribution to add to the value of the site.

Always felt that PK’s stories which are short and sweet in which each word and each line proclaims the parables of life, the philosophies of being humane, the ultimate identity of man kind and edging sharply at the hypocrisy of the society.
A magic language of his own, carrying you away to the shallows of the black realities of your mind’s unclaimed lands and then just disappear, leaving you alone in quest of light…

This is with the warmest regards and sentiments to a lovable writer of our days…

Shammi, Abu Dhabi

saif said...

sir,
both the blog and the stories are marvellous.
the works are, no doubt, the indian version of Japnese Hyku.
each line and word contain an ocean of thoughts.The self portrait is another wonder.
Realy i feel some sort of jelous to you, my beloved and respected
story teller.
Thanks a lot for the blogspot.
Please be kind enough to keep in touch
saif chakkuvally
kollam
9447012362

Unknown said...

Dear P K
The blog is as cute as your stories. Fantastic
Firoskhan M
Calicut

Unknown said...

പാറക്കടവ് ഇത് അര്‍ഹിക്കുന്നു. ചെറുകഥ, നോവല്‍, ഹൈകു കവിത എന്നതൊക്കെ പോലെ വരുംകാലത്തെ പ്രതിഭകള്‍ പാറക്കടവുകഥകള്‍ എഴുതും. എല്ലാ ആശംസകളും.

മുഹമ്മദ് ശിഹാബ് said...

മൗനത്തിന്റെ നിലവിളിയും
മരിച്ചവരുടെ പനിനീര്‍പൂക്കളും വായിച്ചിട്ടുണ്ട്...
പറക്കടവ് പറയും പോലെ പൊട്ടിച്ച് നോക്കിയാല്‍
ജീവിതം കാണുന്ന കഥകള്‍...
ബ്ളൊഗില്‍ കണ്ടതില്‍ സന്തോഷം.

Unknown said...

sri. parakkadave.
innanu blogu opannayade,parakkadavinte kathakale kooduthal ariyanni aksharangale vagrangalakkunna idhihasakarananuthankelennu parayumpol pukazthalaa alla ketto.
kalpanikathayum,kalikavum,pradirothavum,romandikum,koodicherunna rachana koudukam,
by,
k.v.sakeer hussain.

Unknown said...

pk parakkadavu is my friend. his stories are interesting . His blog is very fantastic. I wish him more brighten future
with thanks
muhammed palath

ശെഫി said...

വരികൾക്കപ്പുറം തെളിഞ ഒരു വായനയുണ്ടെന്ന് തോന്നിപ്പിച്ചതിലൊന്ന് പാറക്കടവ് കഥകളായിരുന്ന്. വാചാലത വാക്കുകളുടെ പ്രളയമല്ലെന്നും,

പുതിയ കാലത്തിന്റെ മാധ്യമത്തിലേക്ക് പാറക്കടവ് കഥകളെത്ത്റ്റിക്കുന്ന
ഈ ഉദ്യമത്തിന് ആശംസകൾ ,

സജീവ് കടവനാട് said...

ഇവിടെ കാണാനായതില്‍ സന്തോഷം. കൂടുതല്‍ പോസ്റ്റുകളുമായി ഇവിടെ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആശംസകള്‍!!

ഷാനവാസ് കൊനാരത്ത് said...

പ്രിയ പാറക്കടവ്,
ഒരു കാരമുള്ളുപോലെയാണ് എനിക്കിത്. ചെറിയ മുന... പക്ഷെ കടച്ചില്‍ അങ്ങനെ ശമിക്കാതെ നില്ക്കും. മൌനത്തിന്‍റെ നിലവിളിപോലെ.... എന്തായാലും ഈ '' ബൂലോഗം'' താങ്കളെ സ്വാഗതം ചെയ്യുന്നു. സ്നേഹപൂര്‍വ്വം,
ഷാനവാസ് കൊനാരത്ത്.

ചാണക്യന്‍ said...

ആശംസകള്‍...

വരവൂരാൻ said...

എഴുത്തിന്റെ കരുത്ത്‌ തീർച്ചയായും വീണ്ടും വരും. ആശംസകൾ

കിഷോർ‍:Kishor said...

ആശംസകള്‍.

ബൂലോഗത്തേക്ക് സ്വാഗതം!

Unknown said...

ആശംസകള്‍ നേരുന്നു.

ടി.പി.വിനോദ് said...

ഇന്നാണ് ഇവിടം കണ്ടത്. താങ്കളെ ബ്ലോഗില്‍ വായിക്കാനാവുന്നതില്‍ വളരെ സന്തോഷം.

നന്ദി.

ആശംസകള്‍..

Visala Manaskan said...

നമസ്കാരം സുഹൃത്തേ.

ബ്ലോഗില്‍ കണ്ടതില്‍ വളരെ സന്തോഷം.

Unknown said...

P.K.parakkadavu's mini stories are haunting.Though small in size,it explores a bigger canvas of life,realities,environment and the earth.It resembles the lines of a gazal song.Quiet in nature,but heart fills the inevitable pain.

Musthafa Mundappalam,Kondotty.

Muyyam Rajan said...

My dear PK.,

I visited your site on several occasions. Congratulations for creating the beautiful site.

v m rajamohan said...

kuttikal thankalude kathakal nannayi aaswadikkunnu

Unknown said...

Dear Parakkadavu,
Sammanam Peyyunnu.Congratulations for the Basheer prize by Bhasha Institute.
Musthafa Mundappalam,Kondotty.

അനസ്‌ മാള said...

Dear sir,

i visit your blog. it's nice and good to communication. and i always like your capsul stories.
I am working in dubai as a graphic designer.

Razak allah khair

Anas Mala

Unknown said...

വരികളിൽ കാണുന്ന ജീവിതം വായനക്കാരനു സ്വന്തം.ഒളിഞ്ഞു കിടക്കുന്ന ആശയം കഥാകാരനു സ്വന്തം.സുക്ര് തം ഈ ജന്മം.അഭിനന്ദനങ്ങൾ.ഒരുപാടു തിരഞ്ഞു ഈ ബൂലോകത്ത് ഇന്നാണു കാണാൻ കഴിഞ്ഞത്.

ashrafpkv@gmail.com said...

നമ്മുടെ സ്വന്തം നാട് ,പാറക്കടവ് ...പറക്കടവിനെ മാലോകരിലെത്തിച്ച ഞങ്ങളുടെ പ്രിയപ്പെട്ട പി കെ ....ഒരായിരം അഭിനന്ദങ്ങള്‍ .... താങ്കള്‍ നാടിന്റെ സ്വത്താണ് .......എല്ലാ നന്മയും നേരട്ടെ. എന്ന്‍ നിങ്ങളുടെ നാട്ടുകാരന്‍

Dr.Muhammed Koya @ ഹരിതകം said...

ഇന്നാണ് ബ്ലോഗ്‌ കണ്ടത്.നല്ല ഡിസൈന്‍ .പോസ്റ്റുകളെ ഞാന്‍ വിലയിരുത്തുന്നത് അസ്ഥാനത്താകും....ഈ പരിസരത്തൊക്കെ തന്നെ കാണും

സ്നേഹപൂര്‍വ്വം...
www.kuttikkattoor.blogspot.com

Echmukutty said...

athe, athinaanu avar kaathirikkunnathu.

kurikku kollunna katha.

Anonymous said...

nalla nalla bonsai kathakal...

Unknown said...

''Khalil Gibran of Malayalam''...
I discovered very late.. Wish PK long life and kudos to all behind the blog..

Unknown said...

Parakkadavu is "Khalil Gibran of Malayalam" ...
I discovered very late. I wish him good health and long life. Kudos to those behind the blog. keep updating.

C.Ganesh said...

നന്നായിട്ടുണ്ട്. തുടരുക. ആശംസകൾ
സ്വന്തം
സി. ഗണേഷ്

C.Ganesh said...

നന്നായിട്ടുണ്ട്. തുടരുക. ആശംസകൾ
സ്വന്തം
സി. ഗണേഷ്