ഇത് കുഞ്ഞു, വലിയ കഥകളുടെ തമ്പുരാന് ആരാധകരുടെ സ്നേഹോപഹാരം...
അക്ഷരം ചോരപോലെ ആണെന്നും കുറുകുന്തോറും അതിന് ശക്തി കൂടുമെന്നും
മലയാളത്തെയും മലയാളികളെയും പഠിപ്പിച്ചത് കുഞ്ഞുണ്ണി മാഷായിരുന്നു...
പക്ഷെ ഗദ്യത്തില്‍ ആ ശീലം പാറക്കടവിനായിരുന്നു...
എഴുതിയ ഓരോ വരികളിലും മനുഷ്യസ്നേഹത്തിന്‍റെയും
തത്വചിന്തയുടെയും കര്‍പ്പൂരം കത്തിച്ച ആ കഥകള്‍
മലയാളിയുടെ ചെറിയ അഹങ്കാരങ്ങളില്‍ ഒളിച്ചിരിക്കട്ടെ!
l
n
പുനത്തില്‍ കുഞ്ഞബ്ദുള്ള പറയുന്നു....
ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പാറക്കടവിന്‍റെകഥകള്‍...
വാക്കുകള്‍ക്കിടയില്‍ അര്‍ത്ഥം കൂട്ടിവെയ്ക്കുന്ന കഥകള്‍...
കണ്ണിന്‍റെ കാഴ്ചപ്പാടില്‍ നിന്നും പ്രകാശവര്‍ഷങ്ങളോളം പോന്ന
ദൂരത്തെയ്ക്കാണ് ആ കൊച്ചു കഥകള്‍ ഊളിയിട്ടുവരുന്നത്...
കന്യാവനങ്ങളില്‍ കന്യകയും വനവും ഇല്ലാത്തതുപോലെ
പാറക്കടവില്‍ പാറയും കടവുമില്ല!
l
n
പാതയുടെ അവസാനം കണ്ടെത്താനാണ് അയാള്‍ യാത്രയാരംഭിച്ചത്.
പകുതിദൂരം പിന്നിട്ടപ്പോള്‍ അയാള്‍ക്ക് സംശയം. പാതയുടെ ആരംഭമെവിടെയായിരുന്നു?
അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി.
’വളരെ ചെറുതാണ് പി. കെ പാറക്കടവിന്റെ കഥകള്‍.
എന്നാല്‍ ആ ചെറിയ ചെറിയ വരികളിലൂടെ ഒട്ടേറെ വലിയ കാര്യങ്ങള്‍
അദ്ദേഹം അനുവാചകരോടു പറയുന്നു.
കവിത പോലെയുള്ള കഥകളുടെ സമാഹാരം.
n
വാസ്കോ ഡാ ഗാമ തിരിച്ചു പോകുന്നു എന്ന സമാഹാരം
പാറക്കടവിന്റെ ചാവേര്‍ പോരാട്ടമാണ്.
പ്രമേയത്തിന്റെ കെട്ടുകാഴ്ച്ചകളെ അപ്പാടെ
നിര്‍ദ്ദയം കഥാകൃത്ത് നിരാകരിക്കുന്നു. ആര്‍ഭാടങ്ങള്‍ നിരകരിച്ച മൂലകങ്ങളായി
രചന ഇവിടെ നിലവിളിക്കുന്നു...യുക്തികളെ നിരാകരിക്കുന്ന അസംബന്ധ
വസനകൊണ്ട് എഴുത്തുകാരന്‍ ഇവിടെ പ്രതിഭയുടെ ജലാശയത്തില്‍ മുങ്ങുന്നു....
പച്ച മനുഷ്യരല്ല ....സാമാന്യ പ്രതീകങ്ങളാണ് പാറക്കടവിന്റെ കഥാപാത്രങ്ങള്‍...
ഇവിടെ ആര്‍ക്കും പേരുകളില്ല...തെങ്ങിലിരുന്നു കോളയും പെപ്സിയും
താഴോട്ടു വലിച്ചെറിയുന്ന ശങ്കരന്‍ ഈ പ്രതീകത്തിന്റെ ഉത്തമ സാധ്യതയാണ് ..
ഇനി ഗമയില്‍ നിന്നും ചില കഥകള്‍....
കാഴ്ച
വാതിലില്‍ തുരുതുരാ മുട്ട്....
ബൂട്ടുകളുടെ ആരവം....
ചെന്നായ്ക്കലെപ്പോലെ അവരൊന്നായ് ഓടിയടുത്തു...
കയ്യില്‍ കൂര്‍ത്ത ആയുധങ്ങള്‍....
അയാള്‍ ഒരുനിമിഷം അവരുടെ മുഖത്തേയ്ക്ക് നോക്കി....
ആര്‍ക്കും കണ്ണുകളില്ല.... പകരം രണ്ടു വലിയ കുഴികള്‍ ....
കണ്ണുകളില്ലാത്ത ഇവരെങ്ങിനെയാണ്
ഇത്രയും കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയത്....
സംശയം ചോദ്യമായി പുറത്തുവരുമ്പോഴേക്കും
ആരൊക്കെയോ അയാളെ ബലമായി പിടിച്ചിരുന്നു....
പിന്നെ അയാളുടെ രണ്ടു കണ്ണുകളും അവര്‍ ചൂഴ്ന്നെടുത്തു....
സംത്രിപ്തരായി അവര്‍ തിരിച്ചു പോകുമ്പോള്‍ ഒരു പൊട്ടിച്ചിരി....
അയാളോതി:..."എന്റെ ഉള്ളു മുഴുവന്‍ തുരന്നു നോക്കുക..
ഉള്ളിലെവിടെയോ എല്ലാം കാണുന്ന ഒരു കണ്ണുണ്ട്....
അത് കൂടി എടുത്തു കൊള്‍ക..."!
പ്രളയത്തിനു ശേഷം....
ടി.വി. സീരിയലുകളില്‍ നിന്നും
നായികമാരുടെ കണ്ണീരുറ്റിയുറ്റിവീണ്
വൈകാതെ നമ്മുടെ വീടുകള്‍ പ്രളയത്തിലാകും...
അന്ന് ഒരാലിലയില്‍
നമ്മെ രക്ഷിക്കാന്‍
അമേരിക്കന്‍ പ്രസിടന്റെത്തും...
Subscribe to:
Posts (Atom)